ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്) തസ്തികയിലെ ഒരു ഒഴിവിലേക്ക് മുസ്ലീം വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മാർച്ച് അഞ്ചിന് അഭിമുഖം നടക്കും. മുസ്ലീം വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കുന്നതാണ്.
ഇലക്ട്രീഷ്യന് ട്രേഡില്‍ എൻ ടി സി / ഐ ടി I/ ഐ ടി സി യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എൻ എ സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ല്‍ 3 വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ പവര്‍ ഇലക്ട്രോണിക്സ് & പവര്‍ സിസ്റ്റം ല്‍ എഞ്ചിനീയറിംഗ് ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച് 5 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, മുസ്ലീം വിഭാഗത്തിലുള്ളവര്‍ വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്കുന്ന 'മേല്‍ത്തട്ടില്‍പ്പെടുന്നില്ലാ' യെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ: 04868 272216