തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ശില്പശാല നടത്തി
 
                                                ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ രണ്ടാമത് ഏകദിന ശില്പശാല നടത്തി. കണ്ണൂര്‍ കോപ്പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു.
കേരളം നിക്ഷേപ സൗഹൃദമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പുരോഗതിക്കായി രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മേയര്‍ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് അജിമോന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ മുഖ്യപ്രഭാഷണം നടത്തി.
'കേരള നിക്ഷേപം പ്രോല്‍സാഹിപ്പിക്കലും സുഗമമാക്കലും നിയമം' എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മാനേജരായ ഐ ഗിരീഷും, കെ-സ്വിഫിറ്റ് സോഫ്റ്റ് വെയറിനെക്കുറിച്ച് പ്രൊജക്ട് എക്‌സിക്യൂട്ടീവ് സോന വില്‍സണും ക്ലാസെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇ.ആര്‍ നിധിന്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ശരത് ശശിധരന്‍, കേരളാ സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി അബ്ദുള്‍ കരിം തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും, കെ-സ്വിഫിറ്റ് കൈകാര്യം ചെയ്യുന്ന ഓഫീസര്‍മാരും ശില്പശാലയില്‍ പങ്കെടുത്തു.










