ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

post

ഭിന്നശേഷി കുട്ടികളിലെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകള്‍ പൊതു സമൂഹത്തിന്റെ ഭാഗമാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാകുമാരി, ജില്ലാ പഞ്ചായത്തംഗം മായ അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷാ അശോകന്‍, പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ താമരചാലില്‍, സി.ഡി.പി.ഒ ജി.എന്‍. സ്മിത, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിജി ആര്‍. പണിക്കര്‍, മറിയാമ്മ എബ്രഹാം, എം.ബി. അനീഷ്, അഡ്വ. വിജി നൈനാന്‍, ചന്ദ്രലേഖ, ജിനു തോമ്പുംകുഴി, ജോര്‍ജ് തോമസ്, സെക്രട്ടറി കെ. വിനീത എന്നിവര്‍ പങ്കെടുത്തു.