അടിമാലി ഹൈസ്കൂളിൽ പ്രീ സ്കൂൾ ആരംഭിച്ചു

അടിമാലി ഹൈസ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള സ്റ്റാർസ് പ്രീ-പ്രൈമറി വർണ്ണക്കൂടാരം പ്രീ സ്കൂൾ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ദേവികുളം എംഎൽഎ എ. രാജ നിർവ്വഹിച്ചു. പരിപാടിയിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അധ്യക്ഷത വഹിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സുപ്രധാന കാലഘട്ടമാണ് പ്രീസ്കൂൾ. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീസ്കൂൾ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സമഗ്രശിക്ഷ കേരളം പദ്ധതിയുടെ ധന സഹായത്തോടെയാണ് പദ്ധതിയുടെ പൂർത്തീകരണം.
പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, സാമുഹിക - സാംസ്കാരിക - വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.