പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൊയ്ത്ത് ഉത്സവം നടത്തി

പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ വെള്ളം കൊള്ളി ഏലയില്‍ തരിശ് നിലമായി കിടന്ന 30 ഏക്കര്‍ കൃഷിയോഗ്യമാക്കിയതിന്റെ കൊയ്ത്ത് ഉത്സവം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എം.ബി ശശികല, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അജി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എസ് അജിത, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, ബ്ലോക്ക് മെമ്പര്‍ ജെ.കെ വിനോധിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍ രശ്മി, കെ രമാദേവി, എസ് സുജാതഅമ്മ, പി.വാസു, ബൈജു ചെറുപൊയ്ക, ജി സന്തോഷ്‌കുമാര്‍, ആര്‍ ഗീത കൃഷി ഓഫീസര്‍ ഡോ എസ് നവിത എന്നിവര്‍ പങ്കെടുത്തു.