നിധി ആപ്കെ നികട്-ജില്ല വ്യാപന പദ്ധതി; പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

post

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നികട് ജില്ല വ്യാപന പദ്ധതി എന്ന പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഫെബ്രുവരി 27 ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റി ലിമിറ്റഡ്, സൗത്ത് ബസാര്‍, പയ്യന്നൂര്‍ കണ്ണൂര്‍ - 670307, ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുതിയകോട്ട, കാഞ്ഞങ്ങാട്, കാസറകോട്-670315 എന്നീ സ്ഥലങ്ങളില്‍ നടത്തും. ഇപിഎഫ് / ഇഎസ്ഐ അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ പി എസ് പെന്‍ഷണല്‍മാര്‍ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും വിവരകൈമാറ്റത്തിനും പരാതി പരിഹാരത്തിനുമുള്ള ബോധവല്‍ക്കരണ പരിപാടിയാണിത്. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.