ഗതാഗത നിരോധനം

post

എരുമേലി -പമ്പാ റോഡിൽ പമ്പാനദിക്ക് കുറുകെ കണമല പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ മാർച്ച് 12 ഗതാഗതം നിരോധിക്കും. വാഹനങ്ങൾ കോസ്‌വേ വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വാലങ്കര അയിരൂർ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂൾ ജംഗ്ഷൻ മുതൽ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 19 മുതൽ 23 വരെ നിരോധിച്ചു. വെണ്ണിക്കുളം ജംഗ്ഷനിൽ നിന്ന് റാന്നിയിലേക്ക് നാരകത്താനി വഴിയും റാന്നിയിൽ നിന്ന് വെണ്ണിക്കുളത്തേക്ക് മുതുപാല വഴിയും വാഹനങ്ങൾ പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.