ബോയിലർ ഓപ്പറേറ്റർ താൽക്കാലിക ഒഴിവ്

post

കൊല്ലം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദത്തോടൊപ്പം ബിഒഇ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. 2024 ജനുവരി ഒന്നിന് ന് 41 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമാണ്. ഭിന്നശേഷി, വനിതാ ഉദ്യോഗാർഥികൾ പ്രസ്തുത തസ്തികയിലേക്ക് അർഹരല്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.