പുതുതായി സംരംഭം തുടങ്ങുന്നവർക്കുള്ള ഹെൽപ് ഡെസ്‌ക് സിറ്റിങ് ഏഴിന്

post

ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)യും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഹെൽപ് ഡസ്‌കിന്റെ സിറ്റിങ് ഫെബ്രുവരി ഏഴിന് രാവിലെ 11 മുതൽ ഉച്ച 12 വരെ പള്ളിക്കുന്ന് ഐസിഎഐ ഭവനിൽ നടത്തും. പുതുതായി സംരംഭം തുടങ്ങുന്നവർക്കുള്ള മാർഗനിർദേശങ്ങൾ, ടാക്സ്, ജി.എസ്.ടി, ഫിനാൻസ്, ഓഡിറ്റ് എന്നിവ സംബന്ധിച്ച് സംരംഭകർക്കുള്ള സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും ഹെൽപ് ഡസ്‌ക്ക് മുഖേന പരിഹാരം കാണാനാകും. ഫോൺ: 04972700928, 9645424372