അനധിക്യത മത്സ്യ ബന്ധനം , ശക്തമായ നടപടി സ്വീകരിക്കും

മത്സ്യ സമ്പത്തിന്റെ നാശത്തിനു കാരണമാകുന്ന രീതിയില്‍ പ്രകാശ തീവ്രത ഏറിയ ലൈറ്റ് ഉപയോഗിച്ചു മത്സ്യ ബന്ധനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് കടലില്‍ നടത്തിയ പരിശോധനയില്‍ പൊങ്ങുകള്‍, ബാറ്ററികള്‍, തീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, റോപ്പ്, ബോക്സ് തുടങ്ങി അനധികൃത മല്‍സ്യ ബന്ധനത്തിനു ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
വരും ദിവസങ്ങളിലും കടലില്‍ പരിശോധന തുടരും. ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചും യാനകളില്‍ പരിശോധന നടത്തുകയും നിരോധിത ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുകയും ചെയ്യും. അനധിക്യത മത്സ്യ ബന്ധനം ശ്രദ്ധയില്‍ പെട്ടാല്‍ നീണ്ടകര ഫിഷറിസ് കണ്‍ട്രോള്‍ റൂമില്‍ 0476-2680036 നമ്പറില്‍ അറിയിക്കണം. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കെ.എം.എഫ്.ആര്‍ ആക്ട് പ്രകാരം നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.