കടപ്പുറത്ത് 1500 കുടുംബങ്ങള്‍ക്ക് ഹാന്റ് വാഷ് വിതരണം ചെയ്തു

post

തൃശൂര്‍ : കടപ്പുറം പഞ്ചായത്തിലെ വിവിധ മേഖലകളിലായി 1500 കുടുംബങ്ങളിലേക്ക് അരലിറ്റര്‍ വീതം ഹാന്റ് വാഷ് വിതരണം ചെയ്തു. കടപ്പുറം ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് വിതരണം. പദ്ധതിയുടെ ഉദ്ഘാടനം ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ ടി. മാപ്പുള്ളി നിര്‍വ്വഹിച്ചു.

ഷെല്‍ട്ടര്‍ പ്രസിഡന്റ് ടി. കെ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി പി. കെ ബഷീര്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹാന്റ് വാഷ് വീടുകളില്‍ നേരിട്ട് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഹാന്റ് വാഷ് ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടാം.