നെഹ്‌റുട്രോഫി ജലമേള 28ന്
വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവച്ച 70--ാമത് നെഹ്‌റുട്രോഫി ജലമേള 28ന് പുന്നമടയിൽ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരാണ് തീരുമാനം അറിയിച്ചത്. സർക്കാർ സഹായം ഇത്തവണയും തുടരും. ആഘോഷ പരിപാടികൾ ഒഴിവാക്കും. 19 ചുണ്ടൻവള്ളമടക്കം 73 കളിവള്ളമാണ് പോരാട്ടത്തിന് രജിസ്റ്റർ ചെയ്തിരുന്നത്. ആഗസ്ത് 10നാണ് ജലമേള നടത്താനിരുന്നത്.