ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിവരശേഖരണം

post

ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി 2015-16, 2016-17, 2017-18, 2018-19 വര്‍ഷങ്ങളിലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭ്യമാകാത്ത ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഫെബ്രുവരി 11 ന് രാവിലെ 10.15 മുതല്‍ 3.30 വരെ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിച്ചേരും. സ്‌കൂള്‍ അധികൃതരില്‍ നിന്നും നിശ്ചിത പ്രൊഫോര്‍മയില്‍ ശേഖരിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ/ എ.ഇ.ഒമാര്‍ നേരിട്ടോ പ്രതിനിധി മുഖേനയോ അന്നേദിവസം ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.