കോവിഡ് 19: വിവരങ്ങളറിയാന്‍ പിആര്‍ഡിയുടെ ഇ-ഗൈഡ്
 
                                                കണ്ണൂര്‍ : കൊറോണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും ഫോണ്‍ നമ്പറുകളുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കൊവിഡ് 19 -ഇ ഗൈഡ്. കോവിഡ് പ്രതിരോധത്തിന്റെയും ലോക്ക് ഡൗണിന്റെയും സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരം ഫോണ്‍ നമ്പര്‍, ഓരോ കാര്യങ്ങള്‍ക്കും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥര്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗങ്ങള്‍, അതിന്റെ വിവരണം എന്നിങ്ങനെയുള്ള സമഗ്ര വിവരങ്ങളാണ് ഇഗൈഡില്‍ ഉള്ളത്.  ചാര്‍ജ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, കണ്‍ട്രോള്‍ റൂം നമ്പറുകള്‍, ഹെല്‍പ്പ്ഡെസ്‌ക്കുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം എന്നിവയും ഗൈഡിലുണ്ട്.
അതോടൊപ്പം ലോക്ക് ഡൗണിന്റെ ഭാഗമായി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ക്ഷേമ-ആശ്വാസ നടപടികള്‍, ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രീയേറ്റീവ് ക്ലാന്‍ ആണ് ഗൈഡിന്റെ ഡിസൈന്‍ നിര്‍വഹിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജായ Information & Public Relations Department, kannur ല്‍ ഈ ഗൈഡ് ലഭ്യമാണ്.










