ഡോ. ജോണ്‍ മത്തായി സെന്ററിൽ മെന്‍സ് ഹോസ്റ്റല്‍ തുറന്നു

post

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. വിവിധ സര്‍വകലാശാലകളായി 250 അന്താരാഷ്ട്ര ഹോസ്റ്റല്‍ മുറികള്‍ ഉള്‍പ്പെടെ തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 150 കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്.

ഡോ. ജോണ്‍ മത്തായി സെന്ററില്‍ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സെന്ററിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ അധ്യാപകര്‍ അറിയിക്കണം. ബ്ലാക്ക് ബോക്‌സ് തീയറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രണ്ടുകോടി രൂപ ചെലവഴിച്ചാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചത്.

വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ് അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ്, യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി കെ കലീമുദ്ധീന്‍, ഡോ. കാവുബായി ബാലകൃഷ്ണന്‍, ഡോ. വസുമതി, ഡോ. പി പി പ്രത്യുമ്നന്‍, ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. പി സബീന ഹമീദ്, സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള, അരാണാട്ടുകര എസ് എം എസ് അഡീഷണല്‍ കോഡിനേറ്റര്‍ ഡോ. പി വസന്തകുമാരി, സി സി എസ് ഐ ടി അസോസിയേറ്റ് കോഡിനേറ്റര്‍ പി വി ബിനി, സി യു ടി ഇ സി പ്രിന്‍സിപ്പാള്‍ ഡോ. എന്‍ എസ് സുമമോള്‍, മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്‍ എം വിപിന്‍, സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് വിഭാഗം മേധാവിയും ക്യാമ്പസ് ഡയറക്ടറുമായ ഡോ. ആര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.