വയോജനങ്ങള്‍ക്ക് കുടുംബശ്രീയുടെ മധുരം'

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗര•ാരുടെ വിനോദ സംഗമമായ 'മധുരം-ഓര്‍മ്മകളിലെ ചിരിക്കൂട്ട്' സംഘടിപ്പിച്ചു. നാല് കേന്ദ്രങ്ങളിലായി നടന്ന പരിപാടിയുടെ ഭാഗമായി സാംബ്രാണികോടിയിലേക്ക് ബോട്ട് യാത്ര, സിനിമ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയാണ് നടത്തിയത്. പ്രായമായവരുമായി ഇടപഴകുന്നതിനൊപ്പം അവരെ കുടുംബശ്രീയുടെ കുടക്കീഴിലേക്കെത്തിക്കുകയാണ് ഒത്തുചേരലുകളുടെ ലക്ഷ്യമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.