പാലക്കാട് ജില്ലാ ആശുപത്രിയിൽ സൈക്യാട്രിസ്റ്റ് നിയമനം

post

പാലക്കാട് ജില്ലാ ആശുപത്രി, ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എം.ബി.ബി.എസ്/എം.ഡി/ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന്‍ ആണ് യോഗ്യത. പ്രായപരിധി ഇല്ല.

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrdistricthospitalpkd@gmail.com ല്‍ ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണമെന്ന് ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2533327.