ഇടവിള കിറ്റുകള്‍ വിതരണം ചെയ്തു

post

2023- 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂർ ജില്ലയിലെ വലപ്പാട് ഗ്രാമപഞ്ചായത്ത് ഇടവിള കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയാണ് 500 രൂപയുടെ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് വിനിയോഗിച്ചാണ് 750 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി കിറ്റുകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആര്‍ ജിത്ത് അധ്യക്ഷത വഹിച്ചു.