കാട്ടൂർ പഞ്ചായത്തിൽ അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണോദ്‌ഘാടനം മന്ത്രി നിർവ്വഹിച്ചു

post

തൃശൂർ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിലെ അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കെട്ടിടമാണ് കുരുന്നുകൾക്കായി നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ടാം വാർഡിൽ 78-ാം നമ്പർ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്.

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആറാം വാർഡിലെ 71-ാം നമ്പർ അങ്കണവാടി പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നത്. പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

അങ്കണവാടി പരിസരത്ത് നടന്ന പരിപാടികളിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത അധ്യക്ഷത വഹിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം കമറുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് അനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമിത മനോജ്, ഐസിഡിഎസ് സൂപ്പർവൈസർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.