കുന്നംകുളം മണ്ഡലത്തിലെ കെ സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തു
 
                                                തൃശൂർ ജില്ലയിലെ കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട മൂന്ന് കെ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊരട്ടിക്കര 38-ാം നമ്പര്‍, കടവല്ലൂര്‍ 40-ാം നമ്പര്‍, പെരുമ്പിലാവ് കോടതിപ്പടി 47-ാം നമ്പര്‍ റേഷന്‍ കടകളിലെ കെ സ്റ്റോറുകളുടെ ഉദ്ഘാടനം എ സി മൊയ്തീന്‍ എം എല്‍ എ നിര്‍വഹിച്ചു.
പൊതുവിതരണ- ഉപഭോക്തൃകാര്യവകുപ്പ് റേഷന്‍ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെസ്റ്റോര്‍. റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍, ബ്ലോക്ക് പഞ്ചയത്ത് അംഗങ്ങളായ വിശ്വഭരന്‍, ശാരിക സുനില്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










