തിരുവനന്തപുരം നഗരത്തിൽ ഡിസംബർ 15ന് ജലവിതരണം മുടങ്ങും

post

വാട്ടർ അതോറിറ്റിയുടെ പാളയം സെക്ഷന്റെ കീഴിലെ അറ്റകുറ്റ പണികളും ജലവിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ പ്രവൃത്തികളും നടക്കുന്നതിനാൽ ഡിസംബർ 15ന് രാവിലെ 8 മുതൽ രാത്രി 12 മണി വരെ പാങ്ങോട് സൈനിക കേന്ദ്രം, വെള്ളയമ്പലം, ഉദാരശിരോമണി റോഡ്, ഇടപ്പഴഞ്ഞി, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, വലിയശാല, ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് എന്നീ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.