ഉപതെരഞ്ഞെടുപ്പ്: 12 ന് അവധി പ്രഖ്യാപിച്ചു

post

പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 12 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷന്‍-24 വാണിയംകുളം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 കണ്ണോട്, ഒറ്റപ്പാലം മുന്‍ഡിപ്പാലിറ്റി വാര്‍ഡ്-7 പാലാട്ട് റോഡ്, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-14 തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11 പള്ളിപ്പാടം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ്-6 അഞ്ചുമൂര്‍ത്തി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11 നും 12 നും അവധി ആയിരിക്കും.

ഡ്രൈ ഡേ പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷന്‍-24 വാണിയംകുളം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 കണ്ണോട്, ഒറ്റപ്പാലം മുന്‍ഡിപ്പാലിറ്റി വാര്‍ഡ്-7 പാലാട്ട് റോഡ്, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-14 തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11 പള്ളിപ്പാടം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ്-6 അഞ്ചുമൂര്‍ത്തി എന്നിവിടങ്ങളില്‍ ഡിസംബര്‍ 11 നും പോളിങ് നടക്കുന്ന 12 നും വോട്ടെണ്ണല്‍ ദിനമായ 13 നും ജില്ലാ കലക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഈ സമയപരിധിയില്‍ പ്രദേശത്ത് മദ്യ വില്‍പ്പനശാലകള്‍ അടച്ചിടാനാണ് നിര്‍ദേശം.