നവകേരള സദസ്സ്: നിവേദനം സ്വീകരിക്കുന്ന സമയക്രമം

post

ഡിസംബര്‍ 4 ന് മുളങ്കുന്നത്തുകാവ് ആരോഗ്യ സര്‍വകലാശാല ഒ.പി ഗ്രൗണ്ടില്‍ നടക്കുന്ന വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകള്‍ വഴി വിവിധ വകുപ്പുകളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കും.

ഡിസംബര്‍ 5 ന് തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ 3 മണി മുതല്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളില്‍ നിവേദനം സ്വീകരിക്കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കൗണ്ടറുകളും ഉണ്ടായിരിക്കുന്നതാണ്. നിവേദനങ്ങള്‍ വകുപ്പ് തിരിച്ചല്ല സ്വീകരിക്കുന്നത്. ഏതു കൗണ്ടറിലും ഏതു വകുപ്പിന്റെ നിവേദനവും സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.