മാലിന്യ സംസ്‌കരണ ഹാക്കത്തോണ്‍; പൊതുജനങ്ങള്‍ക്ക് ആശയങ്ങള്‍ നൽകാം

post

കേരള ഡെവലപ്പ്‌മെന്റ് ഇന്നൊവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവ സംയുക്തമായി വേസ്റ്റ് മാനേജ്‌മെന്റ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.

മാലിന്യ സംസ്‌കരണത്തില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതന സ്റ്റാര്‍ട്ടപ്പ് സൊല്യൂഷനുകളുമായി ചേർന്ന് പ്രവർത്തിക്കാനും നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഇത്തരം വെല്ലുവിളികളെ കാര്യക്ഷമതയോടെ നേരിടാനും പ്രാദേശിക സര്‍ക്കാരുകളെ കൂടുതല്‍ ശാക്തീകരിക്കാനുമാണ് ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുന്നതിലേക്കായി പൊതുജനങ്ങള്‍ക്കും തങ്ങളുടെ നൂതന ആശയങ്ങള്‍ https://kdisc.kerala.gov.in/en/zerowastehackathon/ ല്‍ പങ്കു വയ്ക്കാം. ആശയങ്ങള്‍ ഡിസംബര്‍ മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 8943860484.