ഗോപാലപുരം-മീനാക്ഷിപുരം റോഡില്‍ ഗതാഗത നിയന്ത്രണം

post

പാലക്കാട് ജില്ലയിലെ ഗോപാലപുരം-മീനാക്ഷിപുരം പൊതുമരാമത്ത് വകുപ്പ് റോഡില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഭാരവാഹനങ്ങള്‍ക്ക് ഇതുവഴി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ഗോപാലപുരത്ത് നിന്നും മൂലക്കട ജംഗ്ഷന്‍ വഴിയും മീനാക്ഷിപുരത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൈകാട്ടി വഴിയും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.