കൂരിയാല്‍ പാലം മുതല്‍ പഞ്ഞന്‍മൂല വരെ ഗതാഗത നിയന്ത്രണം

തൃശൂർ ജില്ലയിലെ കൂരിയാല്‍ പാലം മുതല്‍ പഞ്ഞന്‍മൂല വരെ ഇന്റര്‍ലോക്ക് ചെയ്തു നവീകരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 21 മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മുണ്ടൂര്‍ നിന്നും അവണൂര്‍ - മെഡിക്കല്‍ കോളേജ് - വെളപ്പായ റോഡ് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ വരടിയം കവിനഗര്‍ - പാര്‍ത്ഥസാരഥി ജംഗ്ഷന്‍ വഴിയോ അവണൂര്‍ കിണര്‍ സ്റ്റോപ്പ് വഴിയോ, കിരാലൂര്‍ - താങ്ങാലൂര്‍ - കാരൂര്‍ വഴിയോ തിരിഞ്ഞു പോകണം. വെളപ്പായ നിന്നും മുണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അവണൂര്‍ കിണര്‍ സ്റ്റോപ്പില്‍ നിന്നും തിരിഞ്ഞു വരടിയം വഴി പോകണമെന്നും പിഡബ്ല്യുഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.