നവീകരിച്ച ജില്ലാ പഞ്ചായത്ത് ക്വാൻ്റീൻ പ്രവർത്തനമാരംഭിച്ചു

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച എറണാകുളം ജില്ലാ പഞ്ചായത്ത് കാന്റീൻ വീണ്ടും പ്രവർത്തനമാരംഭിച്ചു. എംപയേർസ് ഡൈൻ എന്ന് പേരിട്ടിരിക്കുന്ന കാന്റീന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ .എസ് . കെ ഉമേഷ് നിർവ്വഹിച്ചു. നവീകരിച്ച കാന്റീൻ പ്രവർത്തന സമയം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യ പ്രദമായി രാത്രി കാലത്തേക്കും നീട്ടിയിട്ടുണ്ട്. വൈവിധ്യങ്ങളായ പുതിയ വിഭവങ്ങൾ കാന്റീൻ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അരക്കോടി രൂപ ചിലവിലാണ് കാന്റീൻ നവീകരിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലസ് തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാരായ എം ജെ ജോമി, കെ.ജി. ഡോണാ മാസ്റ്റർ, ആശ സനിൽ, റാണി കുട്ടി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ , ഷൈനി ജോർജ്ജ് , എ.എസ്. അനിൽകുമാർ , മനോജ് മുത്തേടൻ,അഡ്വ. യേശുദാസ് പറപ്പള്ളി, കെ.വി. രവീന്ദ്രൻ , കെ.കെ.ദാനി, നാസർ പി.എം, അനിമോൾ ബേബി, ഷാന്റി എബ്രഹാം, റൈജ അമീർ , അനിത ടീച്ചർ, ഷൈമി വർഗ്ഗീസ്, റഷീദാ സലീം, ലിസി അലക്സ് , ഷാരോൺ പനക്കൽ , അഡ്വ. എൽസി. ജോർജ്ജ്, എൽദോ ടോം പോൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ , ഫിനാൻസ് ഓഫാസർ ജോബി തോമസ് , എക്സി. എഞ്ചിനീയർ പി.ആർ ശ്രീലത എന്നിവർ പങ്കെടുത്തു.