എറണാകുളം ജില്ലാ പഞ്ചായത്ത് കേരളോത്സവം : പറവൂർ ബ്ലോക്കിന് ഓവറോൾ കിരീടം

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തില്‍ കലാ കായിക മത്സരങ്ങളിൽ 310 പോയിന്റുമായി എറണാകുളം പറവൂർ ബ്ലോക്കിന് ഓവറോൾ കിരീടം. 260പോയിന്റ് നേടി വാഴക്കുളം ബ്ലോക്ക് രണ്ടാം സ്ഥാനത്തും 224 പോയിന്റുമായി അങ്കമാലി ബ്ലോക്ക് മൂന്നാം സ്ഥാനത്തുമെത്തി. കലാ മത്സരത്തിൽ വാഴക്കുളത്തിനാണ് (165) ഒന്നാം സ്ഥാനം. തൃപ്പൂണിത്തുറ നഗരസഭ (147) രണ്ടാം സ്ഥാനവും 143 പോയിന്റുകൾ നേടിയ അങ്കമാലി ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായിക മത്സരങ്ങളിൽ പറവൂർ ബ്ലോക്ക് ഒന്നാം സ്ഥാനത്തെത്തി (171), പാറക്കടവ് ബ്ലോക്ക് (109) രണ്ടാം സ്ഥാനവും വാഴക്കുളം ബ്ലോക്ക് (95) പോയിന്റു നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ജേതാക്കളായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ഉമാ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് സനിതാ റഹീം അധ്യഷത വഹിച്ചു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാരായ എം ജെ ജോമി, കെ.ജി. ഡോണാ മാസ്റ്റർ, റാണി കുട്ടി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ , എ.എസ്. അനിൽകുമാർ , മനോജ് മുത്തേടൻ,, കെ.വി. രവീന്ദ്രൻ , അനിമോൾ ബേബി, ഷാന്റി എബ്രഹാം ഷൈമി വർഗ്ഗീസ്, ലിസി അലക്സ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ , ഫിനാൻസ് ഓഫിസർ ജോബി തോമസ് , യുവജന ക്ഷേമ ബോർഡ് അംഗങ്ങളായ പ്രജുഷ, രഞ്ജിത് എന്നിവർ പങ്കെടുത്തു.