ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

post

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/ബില്ലവ/തിയ്യ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്, മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡുകളിലാണ് അവസരം. യോഗ്യത: ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്കിന് ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിവോക്, എന്‍ജിനീയറിങ്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വയര്‍മാന്‍/ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക് ട്രെയിഡില്‍ എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങിന് : ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിഗ്രി/ഓട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/ഓട്ടോമൊബൈല്‍ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക് ഓട്ടോബോഡി പെയിന്റിങ് ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 30ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 0474 2712781.