തളിപ്പറമ്പ് കെല്‍ട്രോണിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474.