പൂമല ഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിർദ്ദേശം

post

ശക്തമായ മഴയെ തുടര്‍ന്ന് തൃശൂർ പൂമല ഡാമിന്റെ നാല് ഷട്ടറുകളും രണ്ടര സെന്റിമീറ്റർ ഉയർത്തി. ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടിയന്തരമായി തുറന്നത്. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്.

മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.