മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ: മാലിന്യം തള്ളൽ അറിയിക്കാം

post

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നൽകാം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.

പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍:

അഗളി- 9495728185, ddpagalipkd@gmail.com

ഷോളയൂര്‍- 9496047185, ddpsholayurpkd@gmail.com

പുതൂര്‍- 9496047183, ddppudurpkd@gmail.com.