നിപ: ആഗസ്റ്റ് 29ന് ഇഖ്‌റ ആശുപത്രി സന്ദർശിച്ചവർ കണ്‍ട്രോള്‍ റൂമിൽ ബന്ധപ്പെടണം

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഗസ്റ്റ് 29ന് പുലർച്ചെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ സന്ദർശനം നടത്തിയിട്ടുള്ളവർ ഗസ്റ്റ് ഹൗസിൽ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടെണ്ടതാണ്.
സ്ഥലവും സമയവും:
കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി- 1; 29ന് വെളുപ്പിന് 2 മുതൽ 4 മണി വരെ
കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി- 1നും 2നും പൊതുവായ ഇടനാഴി; 29ന് വെളുപ്പിന് 3 മുതൽ 4 വരെ
എം.ഐ.സി.യു- 2ന് പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രം; 29ന് വെളുപ്പിന് 3.45 മുതൽ 4.45 വരെ
എം.ഐ.സി.യു- 2ൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ; 29ന് വെളുപ്പിന് 3.45ന് ശേഷം അഡ്മിറ്റായ എല്ലാ രോഗികളും
കണ്‍ട്രോള്‍ റൂം നമ്പറുകൾ: 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100.