ഓണം: ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ തുറക്കും

post

ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.00 മണി വരെയാണ് സന്ദര്‍ശന സമയം. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല.