കോവിഡ് 19: വൈറസിനെ തുരത്താന്‍ ഹൈപ്പോ ക്ലോറൈറ്റ് മിശ്രിതവുമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം

post

തൃശൂര്‍ : വൈറസിനെ തുരത്താന്‍ ഹൈപ്പോ ക്ലോറൈറ്റ് മിശ്രിതം തളിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം. കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം ചാവക്കാട് സബ് ജയില്‍ അണുവിമുക്തമാക്കി. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നഗരം അണുവിമുക്തമാക്കാനുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ തീരുമാനം.

എല്ലാ സെല്ലുകളും, ഓഫീസ്, വരാന്ത, സന്ദര്‍ശനമുറി, ഹാള്‍, അടുക്കള എന്നിങ്ങനെ ചാവക്കാട് സബ്ജയിലില്‍ നാലുപാടും ഹൈപ്പോ ക്ലോറൈറ്റ് മിശ്രിതം തളിച്ച് അണുവിമുക്തമാക്കി. 1000 ലിറ്റര്‍ വെള്ളത്തില്‍ പോയിന്റ് 5 ശതമാനം ഹൈപ്പോ ക്ലോറൈറ്റ് ലായിനി കലര്‍ത്തിയാണ് മിശ്രിതം തയ്യാറാക്കുന്നത്. ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അജിത്ത്, സൂരജ്, ഡ്രൈവര്‍ സതീഷ് എന്നിവര്‍ ചേര്‍ന്ന ടീം ആണ് സബ്ജയില്‍ അണുവിമുക്തമാക്കിയത്.