കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്

post

* ഓണ്‍ലൈന്‍ വ്യാപാരം ഏപ്രില്‍ ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം:  ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി ആരംഭിക്കും.  അവശ്യ സാധനങ്ങള്‍ അടങ്ങിയ നാല്  തരം കിറ്റുകളാണ് ഓണ്‍ലൈന്‍ ആയി ലഭിക്കുക. ഓണ്‍ലൈനിലൂടെ ഓഡര്‍ ചെയ്യുന്നതിന്റെ പിറ്റേ ദിവസം ഡോര്‍ ഡെലിവറി നടത്തും. എറണാകുളത്തേയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തിരിച്ചാണ് ഡോര്‍ ഡെലിവറി നടത്തുക. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന അതെ നിരക്കിലാണ് ഓണ്‍ ലൈനിലും സാധനങ്ങള്‍ ലഭിക്കുക. ഡെലിവറി ചാര്‍ജ് അനുബന്ധമായി ബില്ലില്‍ ഈടാക്കും. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ആരംഭിക്കും. ത്രിവേണികളില്‍ ലഭ്യമാകുന്ന എല്ലാ ഇനങ്ങളും ലഭ്യമാക്കുന്നതിനും കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നു.