കണ്ണൂർ ജില്ലയിലെ 43 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ ഒഴിവ്

post

കണ്ണൂർ ജില്ലയിൽ പുതുതായി അനുവദിച്ചതും നിലവില്‍ ഒഴിവുള്ളതുമായ 43 സ്ഥലങ്ങളിലേക്ക് അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.

തൃപ്പങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ സെന്‍ട്രല്‍ പൊയിലൂര്‍, മാലൂര്‍ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിലേരി, പയ്യന്നൂര്‍ നഗരസഭയിലെ തായിനേരി (എസ്എബിടിഎം സ്‌കൂള്‍), മുതിയലം, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ ജാതിക്കൂട്ടം, ഈസ്റ്റ് ചെണ്ടയാട്, കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആദികടലായി, വാരം, കുറ്റിക്കകം, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിലെ മാങ്കടവ്, കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിലെ മടപ്പുരച്ചാല്‍, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ ഐച്ചേരി, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ സി ആര്‍ സി വായനശാല (ഇരിണാവ്), ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പേരട്ട, മുണ്ടാനൂര്‍, മണിപ്പാറ, പേരാവൂര്‍ ഗ്രാമ പഞ്ചായത്തിലെ മണത്തണ, വെള്ളര്‍വള്ളി, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പൂക്കോട്, ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ മണ്ടൂര്‍, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ കൊവ്വപ്പുറം, ആന്തൂര്‍ മുനിസിലപ്പാലിറ്റിയിലെ കോള്‍മൊട്ട, ഒഴക്രോം, ചെങ്ങളായി ഗ്രാമ പഞ്ചായത്തിലെ കൊയ്യം, കുളത്തൂര്‍, കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ മൊട്ടമ്മല്‍ ദേശപ്രിയ വായനശാലക്ക് സമീപം, പായം ഗ്രാമ പഞ്ചായത്തിലെ കരിയാല്‍, ഇരിട്ടി മുന്‍സിപ്പാലിറ്റിയിലെ 19ാം മൈല്‍, മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ കാനച്ചേരി ചാപ്പ, കോളയാട് ഗ്രാമ പഞ്ചായത്തിലെ എടയാര്‍, നെടുംപുറംചാല്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ പൊറക്കുന്ന്, മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ നിരന്തോട്, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ കൂവോട്, രാമന്തളി ഗ്രാമ പഞ്ചായത്തിലെ എട്ടിക്കുളം, പിണറായി ഗ്രാമ പഞ്ചായത്തിലെ ഉമ്മന്‍ചിറ, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പൊറോറ, വെമ്പടി, പെരിഞ്ചേരി, മണ്ണൂര്‍, കാര, ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ്, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ മാനന്തേരി സത്രം എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

പ്ലസ് ടു /പ്രീ ഡിഗ്രി പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ജൂലൈ 26 മുതല്‍ ആഗസ്ത് 10 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയരക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി ഡി സഹിതം അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും ഡി ഡിയും ആഗസ്ത് 17ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ റബ്കോ ഭവനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ ഓഫീസ്, 5ാം നില, റബ്കോ ഭവന്‍, സൌത്ത് ബസാര്‍, കണ്ണൂര്‍, 670002) തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712987