കോഴിക്കോട് മെഡിക്കൽ കോളേജിൽ മഞ്ഞപ്പനിക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ മഞ്ഞപ്പനിക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ജൂലൈ 25 മുതൽ കൊടുത്തു തുടങ്ങും. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ കുത്തിവയ്പ്പ് ലഭ്യമാണ്. ഒരു ദിവസം 20 ആളുകൾക്ക് മുൻകൂട്ടി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമം അനുസരിച്ചാണ് കുത്തിവയ്പ്പ് നൽകുക.
കുത്തിവയ്പ്പ് കൊടുക്കുന്ന സ്ഥലം: ലെക്ചർ തിയേറ്റർ കോംപ്ലക്സ് (മോർച്ചറിക്കു സമീപം). കുത്തിവയ്പ്പ് ആവശ്യമായ ആളുകൾ, അവരുടെ പേര്, വയസ്സ്, വിലാസം, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ, യാത്ര ചെയ്യുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ yfvccalicutgmc@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കുത്തിവയ്പ്പ് ഫീസ് 300 രൂപ ക്യാഷായി കരുതേണ്ടതാണ്. ഗർഭിണികൾ, ഒൻപത് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ, പ്രതിരോധശേഷി കുറവുള്ളവർ, മുട്ടയോട് അലർജിയുള്ളവർ തുടങ്ങിയവർക്ക് ഈ വാക്സിൻ നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 8848491852 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ ബന്ധപ്പെടാവുന്നതാണ്.