കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി

കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ എറണാകുളം ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ എസ്.സി., എസ്.ടി., ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ, പട്ടികജാതി/പട്ടിക വർഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, അട്രോസിറ്റീസ് ആക്ട് നടപ്പിലാക്കൽ, വൃദ്ധസദനത്തിന്റെ പ്രവർത്തനങ്ങൾ, വയോജന പെൻഷൻ, മിശ്രവിവാഹിതർക്ക് നൽകുന്ന ധനസഹായം, ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്തു.
കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ (ഇൻ ചാർജ് ) എം.വി സ്മിത,ജില്ലാ പട്ടികജാതി ഓഫീസ്, പിന്നാക്ക വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.