മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അധ്യാപക നിയമനം

ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മാനേജർ കം റസിഡന്റ് അധ്യാപക തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വനിതകളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ജൂലൈ 7ന് രാവിലെ 10 മണിക്ക് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ ഡെവലപ്മെന്റ് ഓഫീസിൽ ഹാജരാകണം. പ്രായപരിധി 41 വയസ്.
ഫോൺ : 0480 2706100.