കോഴിക്കോട് സൗത്തിൽ ജനകീയ സദസ്സും വാർഡ് തല അദാലത്തും നടത്തി

വിവേചന രഹിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സിന്റെയും വാർഡ് തല അദാലത്തിന്റെയും ഉദ്ഘാടനം തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. വിവേചന രഹിതമായ വികസനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യ പൂർത്തീകരണത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെ പരാതികൾക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ ലക്ഷ്യം. ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിക്കാനാണ് നിയോജക മണ്ഡലം എം എൽ എ എന്ന നിലയിൽ ഇത്തരത്തിലുള്ള ഒരു ജനകീയ സദസ്സിന് അവസരമൊരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.