ഹരിതം ജീവിതം' പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

പീരുമേട് മണ്ഡലത്തില്‍ കാര്‍ബണ്‍ ന്യൂട്രലീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഹരിതം ജീവിതം' പദ്ധതിയ്ക്ക് വൃക്ഷതൈ നട്ടുകൊണ്ട് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തുടക്കം കുറിച്ചു. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയാണെന്നും ഇത് ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തലമുറ ഊന്നല്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രലീകരണം പദ്ധതിയിലൂടെ പീരുമേട് വലിയ സന്ദേശമാണ് കേരളത്തിന് നല്‍കുന്നത്. നല്ല മാതൃകകള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടെട്ടെയെന്നും മന്ത്രി വ്യക്തമാക്കി.