സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാർ രജിസ്റ്റർ ചെയ്യണം

post

സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്റർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് ഓൺലൈൻ രജിസ്ട്രേഷൻ സമ്പ്രദായം നടപ്പിലാക്കുന്നു. വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ നേരിട്ടുള്ള സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ നൽകുക. സാഹസിക ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ടൂർ ഓപ്പറേറ്റർമാർ അടക്കമുള്ള സ്ഥാപനങ്ങൾ https://www.keralaadventure.org/ എന്ന ലിങ്ക് വഴി അടിയന്തരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സർക്കാർ അഡ്വഞ്ചർ ഓപ്പറേറ്റേഴ്സിനായി "അഡ്വഞ്ചർ ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗൈഡ് ലൈൻസ്" പുറപ്പെടുവിടിച്ചിട്ടുണ്ട് . കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള 30 സാഹസിക ടൂറിസം ആക്ടിവിറ്റികളെ ഉൾക്കൊള്ളിച്ചാണ് റെഗുലേഷൻസ് പുറത്തിറക്കിയിട്ടുള്ളത്. ടെന്റ് ക്യാമ്പിങ്ങിനുള്ള പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു സാഹസിക ടൂറിസം ആക്ടിവിറ്റികൾക്കായി പൊതുവായ സുരക്ഷാ മാർഗ്ഗവും നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോൺ :0471 2320777,9656011630