പൂവറ്റൂര്‍ ഡിസ്ട്രിബ്യൂട്ടറിലെ തടസ്സം : മന്ത്രി കെ എന്‍ ബാലഗോപാല്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

post

കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ പൂവറ്റൂര്‍ ഡിസ്ട്രിബ്യൂട്ടറിലെ ജലവിതരണ തടസ്സം പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രി കെ എന്‍ ബാലഗോപാല്‍ 3500 ചെയ്‌നേജില്‍ സന്ദര്‍ശനം നടത്തി. വേനല്‍ കാലത്ത് ഡിസ്ട്രിബ്യൂട്ടറിലെ തടസ്സം മൂലം കനാല്‍ വഴിയുള്ള ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നടപടികളുടെ ഭാഗമായിരുന്നു സന്ദര്‍ശനം.

ജലം ഒഴുകുന്നതിന് തടസ്സമെന്താണെന്ന് കണ്ടെത്തി ഉടന്‍ പരിഹരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടെസിമോന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ബേബി, അഹല്യ തുടങ്ങിയവര്‍ സന്നിഹിതരായി.