വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ ഗതാഗത നിയന്ത്രണം
 
                                                റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി മെയ് 29 മുതൽ ജൂൺ രണ്ടുവരെ വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ ചെക്ക് പോസ്റ്റ് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെയും വൈകിട്ടും കെ എസ് ആർ ടി സി യുടെ ഓരോ ട്രിപ്പ് അനുവദിക്കും. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഒരു സ്വകര്യ ബസ്സിന് ടാറിങ് പ്രവൃത്തികൾ നടക്കുന്ന സ്ഥലം വരെ ഒരു വണ്ടിയും പ്രവൃത്തി നടക്കുന്ന സ്ഥലത്തിനപ്പുറത്ത് മറ്റൊരു വണ്ടിയും തയ്യാറാക്കി സർവിസ് നടത്താൻ അനുമതി നൽകി. ആശൂപത്രി മുതലായ അടിയന്തരാവശ്യങ്ങൾക്കും യാത്രാസൗകര്യം അനുവദിക്കും.










