ചീഫ് മിനിസ്റ്റേർസ് ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണ്ണമെന്റ്: എൻട്രികൾ ക്ഷണിക്കുന്നു

post

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സ്‌കൂൾ തലത്തിലെ അണ്ടർ 17 വിദ്യാർത്ഥികളായ ആൺകുട്ടികൾക്കായി നടത്തുന്ന പ്രഥമ സി.എം ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണ്ണമെന്റിലേക്കുളള ടീമുകളുടെ എൻട്രികൾ ക്ഷണിക്കുന്നു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണ്ണമെന്റ് നടക്കുക.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുളള സ്‌കൂളുകളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ തിരഞ്ഞെടുക്കുന്ന ടീമിനാണ് സി.എം.ഗോൾഡ് കപ്പ് ടൂർണ്ണമെന്റിൽ പങ്കെടുക്കാനാവുക.ടൂർണ്ണമെന്റിൽ 1,2,3,4 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് പ്രൈസ്മണി അനുവദിക്കുന്നതാണ്.

മെയ് 15 ന് മുമ്പ് പങ്കെടുക്കുന്ന ടീമുകളുടെ എൻട്രികൾ കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ sportscouncilkannur@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് +914972700485.