ഇരട്ടയാര്‍ ഡാം സൈറണ്‍ ട്രയല്‍ റണ്‍ മെയ് 17 ന്

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇരട്ടയാര്‍ ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിന് മെയ് 17 ന് രാവിലെ 11 ന് ട്രയല്‍ റണ്‍ നടത്തും. സൈറണ്‍ പ്രവര്‍ത്തന പരിശോധനക്കായി നടത്തുന്ന ട്രയല്‍ റണ്ണില്‍ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.