കര്‍ഷകര്‍ക്ക് സഹായവുമായി കൃഷിശ്രീ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്റര്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പാണ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് കൃഷിശ്രീ സെന്റര്‍ അനുവദിച്ചത്.
യന്ത്രവല്‍കരണം, വിപണനം, ശാസ്ത്രീയ കൃഷി വ്യാപിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ കൃഷിശ്രീ സെന്ററില്‍ ലഭ്യമാണ്. കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനും ശാസ്ത്രീയ കൃഷി രീതികളെ കുറിച്ച് മനസിലാക്കുന്നതിനും പരിശീലനം ലഭിച്ച 30 സര്‍വീസ് പ്രൊവൈഡേഴ്സിന്റെ സേവനവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. കൃഷിക്ക് വേണ്ടി സ്ഥലമൊരുക്കല്‍, പവര്‍ സ്‌പ്രേയര്‍ ഉപയോഗിച്ചുള്ള ജൈവ കീടനാശിനി പ്രയോഗം, നെല്‍കൃഷിക്കായി നിലം ഒരുക്കല്‍, നടീല്‍, കള നിയന്ത്രണം എന്നിങ്ങനെ വിവിധ കൃഷി പണികള്‍ യന്ത്ര സഹായത്തോടെ പരിശീലനം ലഭിച്ച സര്‍വീസ് പ്രൊവൈഡേഴ്സില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക ഉല്‍പന്ന വിപണനം, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയുടെ പ്രവര്‍ത്തനവും വരും മാസങ്ങളില്‍ ആരംഭിക്കും.