ഞങ്ങളും നീന്തും; വൈപ്പിനിൽ സൗജന്യ നീന്തൽ സാക്ഷരതാ യജ്ഞത്തിനു തുടക്കമായി

post

എറണാകുളം ജില്ലയിൽ വൈപ്പിൻ മണ്ഡലത്തിലെ കുട്ടികൾക്കായി നടപ്പാക്കുന്ന 'ഞങ്ങളും നീന്തും' സമ്പൂർണ്ണ സൗജന്യ നീന്തൽ സാക്ഷരതാ യജ്ഞത്തിനു തുടക്കമായി. മുനമ്പം ബീച്ച് പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ 'ഞങ്ങളും നീന്തും' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. അഞ്ചുവർഷം കൊണ്ടു തീരമണ്ഡലത്തിലെ 12നും 14നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ നീന്തലിനു പ്രാപ്‌തമാക്കുകയാണ് സൗജന്യ നീന്തൽ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും അഡ്വെഞ്ചർ ഫൺ റൈഡ്‌സ് രംഗത്തെ പ്രമുഖരായ നെപ്ട്യൂൺ വാട്ടർ സ്പോർട്ട്സിന്റെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

'ഞങ്ങളും നീന്തും' പദ്ധതിയിൽ പങ്കെടുക്കാൻ 90610 13333, 90619 15555, ഗ്രാമ പഞ്ചായത്ത്, എംഎൽഎ ഓഫീസ്( 99958 29545 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.