അംഗീകാരനിറവില്‍ കൊല്ലം ജില്ലാ ആശുപത്രി

post

തുടര്‍ച്ചയായി മൂന്നാം തവണയും 'വേള്‍ഡ് ബെസ്റ്റ് ഹോസ്പിറ്റല്‍ അവാര്‍ഡ് 2023' കരസ്ഥമാക്കി കൊല്ലം ജില്ലാ ആശുപത്രി. പ്രതിദിനം 2500 മുതല്‍ 3000 വരെ ഒ പികളും ഒരു ലക്ഷത്തിലധികം ഡയാലിസിസുകളും നൂറിലധികം ബ്രോംങ്കോ സ്‌കോപ്പി, ആര്‍ത്രോ സ്‌കോപ്പി, 2500ല്‍ അധികം ആന്‍ജിയോഗ്രാം, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സി ടി ആന്‍ഡ് എം ആര്‍ ഐ സ്‌കാനിങ്, കോവിഡ് പോസിറ്റീവ് ഡയാലിസിസ് തുടങ്ങി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര പരിശോധനയുടെ ഭാഗമായാണ് നേട്ടം.

ന്യൂസ് വീക്ക് സ്റ്റാറ്റിസ്റ്റ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ആശുപത്രി നല്‍കുന്ന സേവനങ്ങളും രോഗികളുടെ അനുഭവങ്ങളും കൂടി വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയം. എന്‍ ക്യു എ എസ്, കായകല്‍പ്പ്, ഹരിത കേരളം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ തുടങ്ങിയവയുടെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത്, എന്‍ എച്ച് എം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാണ് കഴിഞ്ഞ വര്‍ഷത്തേക്കാളും സ്‌കോര്‍ മെച്ചപ്പെടുത്തിയതെന്ന് സൂപ്രണ്ട് അറിയിച്ചു.